‘ലിറ്റില്‍ ഹാര്‍ട്സ്’ സിനിമയ്‌ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി

‘ലിറ്റില്‍ ഹാര്‍ട്സ്’ സിനിമയ്‌ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി

ഷെയ്ൻ നിഗമും മഹിമ നമ്പ്യാരും നായികനായകന്മാരായി എത്തുന്ന ലിറ്റില്‍ ഹാർട്സിന് ജിസിസി രാജ്യങ്ങളില്‍ വിലക്ക് ഏർപ്പെടുത്തിയതായി നിര്‍മ്മാതാവ്. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സാന്ദ്ര തോമസാണ് ചിത്രത്തിന്‍റെ ഗള്‍ഫിലെ റിലീസ് തടഞ്ഞ വിവരം പത്രകുറിപ്പിലൂടെ പുറത്തുവിട്ടത്.

ചിത്രം ജൂണ്‍ 7ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ബന്ധങ്ങളുടെ കഥ പറയുന്ന സിനിമയാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ സിബിയായി ഷെയ്നും ശോശയായി മഹിമയും ആണ് വരുന്നത്. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആള്‍ക്കാരും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.


TAGS: FILM, GULF
KEYWORDS: Little Hearts movie banned in Gulf countries

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *