ഹോട്ടലിലെ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ഹോട്ടലിലെ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയെന്ന് പരാതി. ഇടുക്കി കട്ടപ്പന പള്ളിക്കവലയിലെ ഏയ്‌സ് ഹോട്ടലിലാണ് സംഭവം. പുഴുക്കളെ കിട്ടിയ ചിക്കന്‍കറി കഴിച്ച മൂന്ന് വിദ്യാര്‍ഥികളെ ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വിമ്മിങ് അക്കാദമിയിലെ നീന്തല്‍ പരിശീലനത്തിന് ശേഷം സ്വിമ്മിങ് മൂന്ന് കുട്ടികള്‍ സമീപത്തെ ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടെയാണ് കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടത്. തുടര്‍ന്ന് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. എന്നാല്‍ വയറുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ടതോടെ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ ആരോഗ്യ നില നിരീക്ഷിച്ചു വരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരാതിയെ തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ അടപ്പിച്ചു.
<br>
TAGS ; FOOD POISON
SUMMARY : Live maggots in hotel chicken curry. Students hospitalized with food poisoning

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *