സംസ്ഥാനത്ത് താമസിക്കുന്നെങ്കിൽ കന്നഡ പഠിക്കുന്നതാണ് മര്യാദ; സോഹോ സിഇഒ ശ്രീധർ വേമ്പു

സംസ്ഥാനത്ത് താമസിക്കുന്നെങ്കിൽ കന്നഡ പഠിക്കുന്നതാണ് മര്യാദ; സോഹോ സിഇഒ ശ്രീധർ വേമ്പു

ബെംഗളൂരു: സംസ്ഥാനത്ത് താമസിക്കുന്നുണ്ടെങ്കിൽ കന്നഡ പഠിക്കുന്നതാണ് മര്യാദയെന്ന് സോഹോ സിഇഒ ശ്രീധർ വേമ്പു. സ്ഥിരമായി സംസ്ഥാനത്ത് തങ്ങുന്നവരും അവരുടെ കുടുംബവും കന്നഡ പഠിക്കാൻ ശ്രമം നടത്തുകയെങ്കിലും വേണമെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങളോളം ബെംഗളൂരുവിൽ താമസിച്ചിട്ടും കന്നഡ പഠിക്കാത്തത് മര്യാദയില്ലായ്മയാണ് എന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടുകാരനാണ് ശ്രീധർ വേമ്പു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ചെന്നൈയിലേക്ക് ജോലിക്കായി വരുന്നവരോട് തമിഴ് പഠിക്കാൻ താൻ നിർദ്ദേശിക്കാറുണ്ടെന്നും വേമ്പു പറഞ്ഞു. വിദേശത്തേക്ക് പോകുമ്പോൾ ഫ്രഞ്ച് ഭാഷാ സഹായിയോ സ്പാനിഷ് ഭാഷാ സഹായിയോ വാങ്ങാൻ ആളുകൾക്ക് ഒട്ടും ആലോചിക്കേണ്ടതില്ല. ഉടനെ വാങ്ങിയിരിക്കും. എന്നാൽ ഇന്ത്യയിലെ പ്രാദേശിക ഭാഷ പഠിക്കാനുള്ള മര്യാദയും വേണമെന്ന് അദ്ദേഹം പറഞ്ഞു. കന്നഡ ഗൊത്തില്ല എന്ന് അഭിമാനത്തോടെ പറയുന്ന നിരവധി പേരുണ്ട്. എന്നാൽ ഭാഷ പഠിക്കാൻ അത്ര വലിയ പ്രയാസമൊന്നും ഇല്ല. ഇക്കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യ പോലും പലതവണ പറഞ്ഞിട്ടുണ്ട്. സർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്നും സോഹോ സിഇഒ ആവശ്യപ്പെട്ടു.

 

TAGS: KARNATAKA | KANNADA
SUMMARY: Living in Bengaluru and not learning Kannada disrespectful

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *