ലിവിംഗ് ടുഗെദര്‍ വിവാഹമല്ല, പങ്കാളി ഭര്‍ത്താവുമല്ല; ഗാ‍ര്‍ഹിക പീഡനക്കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

ലിവിംഗ് ടുഗെദര്‍ വിവാഹമല്ല, പങ്കാളി ഭര്‍ത്താവുമല്ല; ഗാ‍ര്‍ഹിക പീഡനക്കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

ലിവിംഗ് ടുഗെദർ ബന്ധങ്ങള്‍ വിവാഹമല്ലെന്നും പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി. ലിവിംഗ് ബന്ധത്തില്‍ പങ്കാളിയെന്നേ പറയാനാകൂ എന്നും കോടതി നിരീക്ഷിച്ചു. നിയമപരമായി വിവാഹിതരായവരെ മാത്രമേ ഭാര്യ-ഭർത്താവ് എന്ന് പറയാനാവൂ എന്നും കോടതി വ്യക്തമാക്കി.

പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാല്‍ ഗാ‍ർഹിക പീഡനത്തിന്‍റെ പരിധിയില്‍ വരില്ലെന്നും ഐപിസി 498 എ പ്രകാരം കേസ് എടുക്കാനാകില്ലന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത ഗാർഹിക പീഡ‍നക്കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.

TAGS : HIGH COURT | LIVING TOGETHER
SUMMARY : Living together is not marriage, and partner is not husband; High Court says that domestic violence case will not stand

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *