വയനാട് തലപ്പുഴയിലെ മരംമുറി; വിശദ അന്വേഷണത്തിന് ഉത്തരവിട്ട് ഡിഎഫ്‌ഒ

വയനാട് തലപ്പുഴയിലെ മരംമുറി; വിശദ അന്വേഷണത്തിന് ഉത്തരവിട്ട് ഡിഎഫ്‌ഒ

വയനാട് തലപ്പുഴയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മരം മുറിയില്‍ വിശദമായ അന്വേഷണം നടത്താൻ ഡിഎഫ്‌ഒയുടെ നിർദ്ദേശം. മുറിച്ച മരങ്ങള്‍ എത്രത്തോളം ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന് കണ്ടെത്താൻ പരിശോധന നടത്താനാണ് നിർദ്ദേശം. സർക്കാരിന് എത്രത്തോളം നഷ്ടം വന്നുവെന്ന് കണ്ടെത്തുന്നതിലും പരിശോധന നടക്കും.

അനുമതി വാങ്ങാതെ 73 മരങ്ങള്‍ മുറിച്ചതില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും ശുപാർശ ചെയ്യാനാണ് തീരുമാനം. ഇന്നലെ തലപ്പുഴയിലെ കാട്ടില്‍ ഡിഫഒയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. സംഭവത്തില്‍ റെയിഞ്ച് ഓഫീസറോട് റിപ്പോർട്ട് നല്‍കാനും നിർദ്ദേശിച്ചിട്ടുണ്ട്.

TAGS : WAYANAD | TREES
SUMMARY : Logging in Wayanad Thalapuzha; DFO has ordered a detailed investigation

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *