സംസ്ഥാനത്തെ ആർടിഒ ചെക്ക്പോസ്റ്റുകളിൽ ലോകയുക്ത റെയ്ഡ്

സംസ്ഥാനത്തെ ആർടിഒ ചെക്ക്പോസ്റ്റുകളിൽ ലോകയുക്ത റെയ്ഡ്

ബെംഗളൂരു: സംസ്ഥാനത്തൊട്ടാകെയുള്ള ആർടിഒ ചെക്ക്പോസ്റ്റുകളിൽ ലോകായുക്ത പോലീസ് റെയ്ഡ് നടത്തി. ചെക്ക്പോസ്റ്റിൽ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി. ചൊവ്വാഴ്ച രാവിലെയാണ് റെയ്ഡ് നടന്നത്.

ബെള്ളാരി താലൂക്കിലെ പിഡി ഹള്ളിക്ക് സമീപമുള്ള ആർടിഒ ചെക്ക്പോസ്റ്റിൽ നടത്തിയ റെയ്ഡിൽ കണക്കിൽ പെടാത്ത രണ്ട് ലക്ഷം രൂപയോളം പിടിച്ചെടുത്തു. ബിദറിലെ ഹുമ്നാബാദ് ചെക്ക്പോസ്റ്റിലെ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. നിപ്പാനി താലൂക്കിലെ കൊഗനോല്ലിക്ക് സമീപം എൻഎച്ച്-4ലെ ചെക്ക്പോസ്റ്റിൽ നിന്നും ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തു.

ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയിൽ ബാഗേപള്ളി താലൂക്കിൽ നിന്നും രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ശ്രീനിവാസ്പുർ താലൂക്കിലെ തടിഗോള ക്രോസിന് സമീപമുള്ള ചെക്ക്പോസ്റ്റിലും, മുൽബാഗൽ താലൂക്കിലെ നംഗലി ചെക്ക്പോസ്റ്റിലും സമാനമായ റെയ്ഡ് നടന്നു.

TAGS: BENGALURU | RAID
SUMMARY: Lokayukta police conduct raids on RTO checkposts across Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *