മുഡ; സിദ്ധരാമയ്യയ്ക്കെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌ത് ലോകായുക്ത

മുഡ; സിദ്ധരാമയ്യയ്ക്കെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌ത് ലോകായുക്ത

ബെംഗളൂരു: മുഡ ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും മറ്റ് മൂന്ന് പേർക്കുമെതിരെ മൈസൂരു ലോകായുക്തയിൽ എഫ്ഐആർ രജസ്‌റ്റർ ചെയ്‌തു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരുക്കുന്നത്. സിദ്ധരാമയ്യയുടെ ഭാര്യ ബി.എൻ പാർവതി, സിദ്ധരാമയ്യയുടെ ഭാര്യ സഹോദരൻ മല്ലികാർജുൻ സ്വാമി, ഭൂമി വിറ്റ ദേവരാജു എന്നിവരാണ് മറ്റ് പ്രതികള്‍.

ലോകായുക്ത എസ്‌പിയാണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്. കഴിഞ്ഞ ദിവസമാണ് കേസില്‍ സിദ്ധരാമയ്യയ്‌ക്ക് എതിരെ ലോകയുക്ത അന്വേഷണത്തിന് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ഉത്തരവിട്ടത്. അഴിമതിക്കേസില്‍ സിദ്ധരാമയ്യയ്‌ക്ക് എതിരെ അന്വേഷണം നടത്താന്‍ ഗവർണർ താവർചന്ദ് ഗെലോട്ട് നൽകിയ അനുമതി ഹൈക്കോടതി ശരിവെച്ചതിന് തൊട്ട് പിന്നാലെയായിരുന്നു പ്രത്യേക കോടതിയുടെ ഉത്തരവ്. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മൈസൂരു അർബൻ ഡെവലപ്‌മെന്‍റ് അതോറിറ്റി (മുഡ) അനുവദിച്ച ഭൂമിയുമായി ബന്ധപ്പെട്ടാണ് കേസ്.

 

TAGS: KARNATAKA | MUDA SCAM
SUMMARY: Lokayukta files case against Siddaramiah on muda scam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *