ലോകായുക്ത പരിശോധന; ആശുപത്രിയില്‍ നിന്നും കോവിഡ് ചികിത്സയ്ക്കുള്ള കാലാവധി കഴിഞ്ഞ മരുന്നുകൾ പിടികൂടി

ലോകായുക്ത പരിശോധന; ആശുപത്രിയില്‍ നിന്നും കോവിഡ് ചികിത്സയ്ക്കുള്ള കാലാവധി കഴിഞ്ഞ മരുന്നുകൾ പിടികൂടി

ബെംഗളൂരു: ലോകായുക്ത നടത്തിയ പരിശോധനയില്‍ ആശുപത്രിയില്‍ നിന്നും കോവിഡ് ചികിത്സയ്ക്കുള്ള കാലാവധി കഴിഞ്ഞ മരുന്നുകൾ പിടികൂടി. മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (മിംസ്) ഫാർമസി മെയിൻ സ്റ്റോറില്‍ നിന്നാണ് മരുന്നുകൾ പിടികൂടിയത്.

കോവിഡ് ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്ന 40 ലക്ഷം രൂപ വിലമതിക്കുന്ന റെംഡെസിവിർ മരുന്നുകളാണ് കണ്ടെത്തിയത്. കാലഹരണപ്പെടുന്നതിന് രണ്ട് മാസം മുമ്പ് ആശുപത്രി അധികൃതർ മരുന്നുകൾ തിരികെ നൽകേണ്ടതുണ്ട്. എന്നാൽ കാലഹരണപ്പെട്ടിട്ടും മരുന്നുകൾ സൂക്ഷിച്ചത് നിയമവിരുദ്ധമാണെന്ന് ലോകായുക്ത ഉദ്യോഗസ്ഥർ പറഞ്ഞു.

ആശുപത്രി ജീവനക്കാരൻ കേശവമൂർത്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. മരുന്നുകൾ പാഴാക്കിയതിലൂടെ പ്രഥമദൃഷ്ട്യാ ആശുപത്രി അധികൃതർ സർക്കാർ ഖജനാവിന് വൻ നഷ്ടമുണ്ടാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണ്.

TAGS: KARNATAKA | EXPIRED MEDICINE
SUMMARY: Expired drugs worth lakhs found at Mandya hospital during Lokayukta raid

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *