മുഡ; അന്വേഷണത്തിന് ലോകായുക്ത പോലീസിന്റെ സ്പെഷ്യൽ ടീം രൂപീകരിച്ചു

മുഡ; അന്വേഷണത്തിന് ലോകായുക്ത പോലീസിന്റെ സ്പെഷ്യൽ ടീം രൂപീകരിച്ചു

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് (മുഡ) ഭൂമി ഇടപാട് അഴിമതിക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരായ അന്വേഷണത്തിന്  പ്രത്യേക സംഘം രൂപീകരിച്ചു. ലോകായുക്ത പോലീസിന്റെ നാല് സ്‌പെഷ്യല്‍ ടീമുകളാണ് അന്വേഷണം നടത്തുക.

മൈസൂരു ലോകായുക്ത ഡിവൈഎസ്പി എസ്.കെ. മല്‍തീഷ്, ചാമരാജ് നഗര്‍ ഡിവൈഎസ്പി മാത്യു തോമസ്, മൈസൂരു പോലീസ് ഇന്‍സ്‌പെക്ടര്‍ രവികുമാര്‍, മടിക്കേരി ഇന്‍സ്‌പെക്ടര്‍ ലോകേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നാല് സ്പെഷ്യല്‍ ടീമുകള്‍ അന്വേഷണം നടത്തുമെന്ന് മൈസൂരു ലോകായുക്ത എസ്പി ടി.ജെ. ഉദേഷ് അറിയിച്ചു. മുഡ കേസില്‍ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത പോലീസ് വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ജനപ്രതിനിധികളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ബെംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. കേസില്‍ സിദ്ധരാമയ്യ ഒന്നാം പ്രതിയും ഭാര്യ ബി.എം. പാര്‍വതി രണ്ടാം പ്രതിയുമാണ്. ഭാര്യാ സഹോദരന്‍ ബി. മല്ലികാര്‍ജുന സ്വാമിയാണ് മൂന്നാം പ്രതി.

TAGS: KARNATAKA | MUDA SCAM
SUMMARY: Lokayukta forms special team for investigation in Muda scam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *