മുഡ; മുൻ കമ്മീഷണറെ ലോകായുക്ത പോലീസ് ചോദ്യം ചെയ്തു

മുഡ; മുൻ കമ്മീഷണറെ ലോകായുക്ത പോലീസ് ചോദ്യം ചെയ്തു

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) അഴിമതിയുമായി ബന്ധപ്പെട്ട് മുൻ കമ്മീഷണറെ ലോകായുക്ത പോലീസ് ചോദ്യം ചെയ്തു. മുൻ മുഡ കമ്മീഷണർ പി.എസ്. കാന്തരാജുവിനെയാണ് മണിക്കൂറുകളോളം ചോദ്യം ചെയ്തത്.

2017 സെപ്റ്റംബർ മുതൽ 2019 നവംബർ വരെ രണ്ട് വർഷത്തോളം മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) കമ്മീഷണറായിരുന്നു കാന്തരാജു. നേരത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ പാർവതി ബി.എം., ഭർതൃസഹോദരൻ മല്ലികാർജുന സ്വാമി എന്നിവരെയും ലോകായുക്ത പോലീസ് ചോദ്യം ചെയ്തിരുന്നു. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മുഡ മൈസൂരുവിൽ 14 പാർപ്പിട പ്ലോട്ടുകൾ അനുവദിച്ചുനൽകിയതിൽ അഴിമതിയുണ്ടെന്നാണ് പരാതി.

സിദ്ധരാമയ്യക്കു പുറമേ പാർവതിയും പാർവതിയുടെ സഹോദരൻ മല്ലികാർജുന സ്വാമിയും കേസിൽ പ്രതികളാണ്. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയില്‍നിന്ന് മുഡ 3.2 ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയും അതിന് പകരമായി അതിനേക്കാള്‍ മൂല്യമുള്ള സ്ഥലത്ത് 14 പ്ലോട്ടുകള്‍ നല്‍കിയെന്നുമാണ് ആരോപണം. സഹോദരന്‍ മല്ലികാര്‍ജുന സ്വാമിയാണ് പാര്‍വതിക്ക് ഈ ഭൂമി നല്‍കിയത്. 3000-4000 കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നാണ് ആരോപണം.

TAGS: KARNATAKA | MUDA SCAM
SUMMARY: Lokayukta police quiz ex-MUDA Commissioner

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *