ബിബിഎംപി ഉദ്യോഗസ്ഥന്റെ വീട്ടിൽ ലോകായുക്ത റെയ്ഡ്

ബിബിഎംപി ഉദ്യോഗസ്ഥന്റെ വീട്ടിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: ബിബിഎംപി ഉദ്യോഗസ്ഥന്റെ വീട്ടിൽ ലോകായുക്ത റെയ്ഡ്. ബിബിഎംപി അസിസ്റ്റൻ്റ് കമ്മീഷണർ ബസവരാജ് മാഗിയുടെ വീട്ടിലാണ് വ്യാഴാഴ്ച റെയ്ഡ് നടന്നത്. റെയ്ഡിൽ 12.5 ലക്ഷം രൂപ വിലമതിക്കുന്ന കാസിനോ നാണയങ്ങളും പുലിനഖങ്ങളും കണ്ടെത്തി.

ബസവരാജിന്റെ കലബുർഗിയിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. ലോകായുക്ത എസ്പി ജോൺ ആൻ്റണിയുടെ നേതൃത്വത്തിൽ പുലർച്ചെയായിരുന്നു പരിശോധന. റെയ്ഡിനിടെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിൽ കാസിനോ നാണയങ്ങളും രണ്ട് പുലിനഖങ്ങളും കണ്ടെത്തുകയായിരുന്നു. നാണയങ്ങൾക്ക് 50,000 മുതൽ ഒരു ലക്ഷം രൂപ വരെ വില വരും. സംഭവത്തിൽ ബസവരാജിനെതിരെ വനംവകുപ്പ് കേസെടുത്തു.

TAGS: BENGALURU UPDATES | RAID
SUMMARY: Lokayukta raid uncovers Casino coins, Tiger nails at BBMP Official’s Residence

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *