അനധികൃത സ്വത്ത് സമ്പാദനം; ബിബിഎംപി ഉദ്യോഗസ്ഥരുടെ വീട്ടിൽ ലോകായുക്ത റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദനം; ബിബിഎംപി ഉദ്യോഗസ്ഥരുടെ വീട്ടിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രണ്ട് ബിബിഎംപി ഉദ്യോഗസ്ഥരുടെ വീട്ടിലും ഓഫിസുകളിലുമായി ലോകായുക്ത റെയ്ഡ്. ഉദ്യോഗസ്ഥരുമായി ബന്ധമുള്ള

ബിൽഡർമാരുടെയും വ്യവസായികളുടെയും വീടുകളിലും ലോകായുക്ത റെയ്ഡ് നടത്തി. ദേവയ്യ പാർക്കിന് സമീപമുള്ള വനിതാ ബിബിഎംപി വെൽഫെയർ ഓഫീസറുടെയും, വയലിക്കാവൽ ഏരിയ ഡെപ്യൂട്ടി അക്കൗണ്ടൻ്റിൻ്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്.

ബിബിഎംപി വെസ്റ്റ് സോണിലെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്ത ഫണ്ടിൽ ക്രമക്കേട് കാട്ടിയെന്നും, ഇത് വഴി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നുമാണ് കേസ്. ലോകായുക്ത ഡിവൈഎസ്പി സുനിൽ വൈ. നായകിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.

കത്രിഗുപ്പെ പ്രദേശത്തെ പ്രമുഖ വ്യവസായിയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഉദ്യോഗസ്ഥരുടെ വീടുകളിൽ നിന്നും നിർണായക രേഖകൾ പിടിച്ചെടുത്തതായി ലോകായുക്ത ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS: BENGALURU | BBMP
SUMMARY: Lokayukta raids bbmp officials residents in bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *