സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിൽ ലോകായുക്ത റെയ്ഡ്; പണവും രേഖകളും പിടിച്ചെടുത്തു

സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിൽ ലോകായുക്ത റെയ്ഡ്; പണവും രേഖകളും പിടിച്ചെടുത്തു

ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളും ഓഫീസുകളിലും ലോകായുക്ത റെയ്ഡ് നടത്തി. ബെംഗളൂരു, കോലാർ, യാദ്ഗിർ, ദാവണഗെരെ എന്നീ നാല് ജില്ലകളിലായി പത്തിലേറെ ഇടങ്ങളിലാണ്  റെയ്ഡ് നടത്തിയത്.

കോലാർ എഡിഎൽആർ സർവേ സൂപ്പർവൈസർ ജി. സുരേഷ് ബാബു, യാദ്ഗിർ സർപുർ താലൂക്ക് ഹെൽത്ത് ഓഫീസർ രാജ വെങ്കട്ടപ്പ നായക്, കർണാടക അർബൻ വാട്ടർ സപ്ലൈ ആൻഡ് ഡ്രെയിനേജ് ബോർഡ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ എം.ബി. രവി, മഹാദേവപുര വാട്ടർ റിസോഴ്‌സ് ഡിവലപ്പ്മെന്റ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ജി. ശ്രീനിവാസ മൂർത്തി എന്നിവരുടെ വസതികളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയത്. നിരവധി രേഖകളും പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും റെയ്ഡില്‍ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.
<BR>
TAGS : LOKAYUKTA RAID
SUMMARY : Lokayukta raids residences of government officials; cash and documents seized

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *