അനധികൃത സ്വത്ത് സമ്പാദനം; 12 സർക്കാർ ഉദ്യോഗസ്ഥരുടെ വീട്ടിൽ ലോകായുക്ത റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദനം; 12 സർക്കാർ ഉദ്യോഗസ്ഥരുടെ വീട്ടിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് 12 സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്. 50ലധികം സ്ഥലങ്ങളിലാണ് വെള്ളിയാഴ്ച രാവിലെയോടെ ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. ബെംഗളൂരു അർബൻ ജില്ലയിലെ ആറ് ഉദ്യോഗസ്ഥരുടെയും ബെംഗളൂരു റൂറൽ ജില്ലയിൽ രണ്ട് ഉദ്യോഗസ്ഥരുടെയും ശിവമോഗയിലെ രണ്ട് ഉദ്യോഗസ്ഥരുടെയും യാദ്ഗിറിലെയും തുമകുരുവിലെയും ഓരോ ഉദ്യോഗസ്ഥരുടെയും വീടുകളിലാണ് റെയ്ഡ് നടന്നത്.

ഉദ്യോഗസ്ഥരുടെ 54 സ്ഥലങ്ങളിൽ ലോകായുക്ത പൊലീസ് റെയ്ഡ് നടത്തുകയും നിർണായക രേഖകൾ പരിശോധിക്കുകയും ചെയ്തു. വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ സി.ടി. മുദ്ദു കുമാർ, പ്രോജക്ട് ഡയറക്ടർ ബലവന്ത്, സീനിയർ വെറ്ററിനറി ഓഫീസർ ആർ. സിദ്ധപ്പ, ഹെബ്ബഗോഡി സിഎംസി മുനിസിപ്പൽ കമ്മീഷണർ കെ. നരസിംഹമൂർത്തി, വാണിജ്യ നികുതി ജോയിൻ്റ് കമ്മീഷണർ രമേഷ് കുമാർ എന്നിവരും മറ്റ് നിരവധി ഉദ്യോഗസ്ഥരും റെയ്ഡിൽ ഉൾപ്പെടുന്നു.

ലോകായുക്തയിൽ നേരത്തെ രജിസ്റ്റർ ചെയ്ത 11 കേസുകളുമായി ബന്ധപ്പെട്ട് മാണ്ഡ്യ, കോലാർ, ബെളഗാവി, മൈസൂരു, ഹാസൻ എന്നിവയുൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള ഒമ്പത് ജില്ലകളിലെ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ ആഴ്ച സംസ്ഥാനവ്യാപകമായി റെയ്ഡ് നടത്തിയിരുന്നു.

TAGS: KARNATAKA | LOKAYUKTA
SUMMARY: Karnataka Lokayukta conducts multiple raids across state against officials

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *