വിദ‍്യാര്‍ഥികളെ കാറിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; യൂട‍്യൂബര്‍ മണവാളൻ വ്ളോഗ്സിനെതിരേ ലുക്ക് ഔട്ട് നോട്ടീസ്

വിദ‍്യാര്‍ഥികളെ കാറിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; യൂട‍്യൂബര്‍ മണവാളൻ വ്ളോഗ്സിനെതിരേ ലുക്ക് ഔട്ട് നോട്ടീസ്

തൃശൂർ: മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനല്‍ ഉടമ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. വിദ്യാർഥികളെ കാറിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്. ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

കേരളവർമ്മ കോളേജ് റോഡില്‍ വച്ച്‌ മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് കോളേജ് വിദ്യാർഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ മുഹമ്മദ് ഷഹീൻ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പോലീസ് ഇപ്പോള്‍ തുടർ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. തൃശ്ശൂർ വെസ്റ്റ് പോലീസാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.

TAGS : LOOK OUT NOTICE
SUMMARY : The case of trying to kill students by hitting them with a car; Look out notice against YouTuber groom vlogs

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *