തൃശൂരില്‍ ലോറികള്‍ കൂട്ടിയിടിച്ച്‌ അപകടം; ക്ലീനര്‍ മരിച്ചു

തൃശൂരില്‍ ലോറികള്‍ കൂട്ടിയിടിച്ച്‌ അപകടം; ക്ലീനര്‍ മരിച്ചു

തൃശൂർ കല്ലിടുക്ക് ദേശീയ പാതയില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ക്ലീനർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയില്‍ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർ തമിഴ്‌നാട്ടുകാരനായ അറുമുഖ സുന്ദര പെരുമാള്‍ (40) ആണ് മരിച്ചത്. ഡ്രെെവർ കരൂർ സ്വദേശി വേലുസ്വാമി പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇടിച്ച ലോറിയുടെ ഡ്രെെവർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായുരുന്നു അപകടം. അതേസമയം, പാലക്കാട് മണ്ണാർക്കാട് പനയംപാടത്ത് ലോറി മറിഞ്ഞ് ഡ്രെെവർ മരിച്ചു. പനയംപാടം വളവിലാണ് അപകടമുണ്ടായത്. ഡ്രെെവർ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.

TAGS : ACCIDENT
SUMMARY : Lorries collide in Thrissur; cleaner dies

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *