കർണാടക – തമിഴ്നാട് ദേശീയ പാതയിൽ ലോറി മറിഞ്ഞ് അപകടം; ഗതാഗതം തടസപ്പെട്ടു

കർണാടക – തമിഴ്നാട് ദേശീയ പാതയിൽ ലോറി മറിഞ്ഞ് അപകടം; ഗതാഗതം തടസപ്പെട്ടു

ബെംഗളൂരു: കർണാടക – തമിഴ്നാട് ദേശീയ പാതയിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഗതാഗതം തടസപ്പെട്ടു. കർണാടകയെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന ദിംബം ഘട്ടിലെ ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഇതേതുടർന്ന് സത്യമംഗലയ്ക്കും മൈസൂരുവിനും ഇടയിലുള്ള ഹൈവേയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.

ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ ലോറി തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. പോലീസ് സംഭവസ്ഥലത്തെത്തി വാഹനം നീക്കം ചെയ്തതോടെ ഗതാഗതം സാധാരണ നിലയിലായി. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Lorry overturns at Dhimbam Ghat, disrupting traffic between Karnataka-Tamil Nadu

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *