ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ടും ഡാന്‍സും; 13-കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ടും ഡാന്‍സും; 13-കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ഡാന്‍സ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് പതിമൂന്നുകാരന്‍ മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 13-കാരന്‍ സമര്‍ ബില്ലോറാണ് മരിച്ചത്. ഒരു പ്രാദേശിക ആഘോഷത്തിന്റെ ഭാഗമായി സമറിന്റെ വീടിനടുത്ത് ഡിജെ പരിപാടി നടന്നിരുന്നു. വീടിന് പുറത്ത് ആളുകൾ നൃത്തം ചെയ്യുമ്പോൾ സമർ ജനക്കൂട്ടത്തോടൊപ്പം ചേരുകയും എന്നാൽ ആഘോഷത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

സമര്‍ കുഴഞ്ഞുവീണത് ശ്രദ്ധിക്കാതെ മറ്റുള്ളവര്‍ ഡാന്‍സ് തുടര്‍ന്നു. സമറിന്റെ മാതാവ് ജമുന ദേവി കരഞ്ഞുകൊണ്ട് മറ്റുള്ളവരോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. തുടർന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സമറിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത് ഗുരുതരമായിരുന്നില്ലെന്നുമാണ് ജമുന ദേവി പ്രതികരിച്ചത്. അപകടകരമാംവിധം ഉച്ചത്തിലാണ് പാട്ട് വെച്ചിരുന്നതെന്ന് സമറിന്റെ പിതാവ് കൈലാഷ് ബില്ലോറും പറഞ്ഞു. പല തവണ പാട്ടിന്റെ ശബ്ദം കുറയ്ക്കാനോ നിര്‍ത്താനോ ആവശ്യപ്പെട്ടെങ്കിലും സംഘാടകര്‍ ചെവികൊണ്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഡിജെ ശബ്ദം വളരെ ഉച്ചത്തിലുള്ളതായിരുന്നുവെന്ന് പ്രദേശവാസികളും പറഞ്ഞു.
<br>
TAGS : MADHYAPRADESH | DEATH | DJ PARTY
SUMMARY : Loud song and dance at the DJ party. 13-year-old collapsed and died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *