റിഷഭ് പന്തിനെ പൊന്നും വിലയ്ക്ക് നേടി  ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

റിഷഭ് പന്തിനെ പൊന്നും വിലയ്ക്ക് നേടി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ജിദ്ദ: 2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ താരലേലത്തില്‍ റിഷഭ് പന്തിനെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 27 കോടി രൂപയ്ക്കാണ് ലഖ്നൗ പന്തിനെ തട്ടകത്തിലെത്തിച്ചത്. ഇന്ത്യന്‍ ടീമിന്റെ നിലവിലെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ പന്തിനെ സ്വന്തമാക്കാന്‍ മുന്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപിറ്റല്‍സ് 20 കോടി രൂപ വിളിച്ചെങ്കിലും 27 കോടിക്ക് ലഖ്നൗ ലേലം ഉറപ്പിക്കുകയായിരുന്നു.

ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് പോകുമെന്ന് സൂചനകളുണ്ടായിരുന്ന റിഷഭ് പന്തിനായി ചെന്നൈ ശ്രമിക്കുക പോലും ചെയ്തില്ല. കെ.എല്‍. രാഹുല്‍ പോകുന്നതോടെ പകരം ക്യാപ്റ്റനായാണ് ലഖ്‌നൗ റിഷഭ് പന്തിനെ പരിഗണിച്ചത്. അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്ക് ലഖ്‌നൗ തന്നെയാണ് റിഷഭ് പന്തിന്റെ പേരു വിളിച്ചതും. പിന്നീട് 11.25 കോടി വരെ ലഖ്‌നൗവും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലായിരുന്നു ശക്തിയേറിയ ലേലം വിളി. എന്നാല്‍ 11.25 കോടി കടന്നതോടെ ആര്‍സിബി പിന്‍മാറി. 26.75 കോടിക്ക് പഞ്ചാബിലെത്തി ഐപിഎല്‍ ചരിത്രത്തിലെ വില കൂടി താരമായ ശ്രേയസിന്റെ റെക്കോര്‍ഡാണ് 27 കോടിക്ക് ലഖ്‌നൗവിലെത്തിയ റിഷഭ് പന്ത് മറികടന്നത്.

TAGS: SPORTS | IPL
SUMMARY: Rishabh Pant the most expensive IPL player at Rs 27 crore sold to LSG

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *