ലക്കി ഭാസ്കര്‍ ഒടിടി സ്ട്രീമിങ് തിയ്യതി പ്രഖ്യാപിച്ചു

ലക്കി ഭാസ്കര്‍ ഒടിടി സ്ട്രീമിങ് തിയ്യതി പ്രഖ്യാപിച്ചു

ദുല്‍ഖർ സല്‍മാൻ ഏറ്റവും ഒടുവില്‍ നായകനായി എത്തിയ ലക്കി ഭാസ്കർ എന്ന ചിത്രം ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിന് ആണ് സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. നവംബർ 28 മുതല്‍ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. വെഫേറർ ഫിലിംസിന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഒരു ചെറിയ ഇടവേളക്ക് ശേഷമാണു ദുല്‍ഖർ സല്‍മാന്റെ ചിത്രം ലക്കി ഭാസ്കർ ഒ ടി ടിയിലും വരവറിയിക്കുന്നത്. ദീപാവലി റിലീസായി ഒക്ടോബര്‍ 31ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ലക്കി ഭാസ്കർ. പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ഭാസ്കർ എന്ന പ്രധാന കഥാപാത്രത്തെയാണ് ദുല്‍ഖർ അവതരിപ്പിച്ചത്.

1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം വേഫെറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്തത്. ദുല്‍ഖറിനൊപ്പം മീനാക്ഷി ചൗധരി, ആയിഷ ഖാൻ, ഹൈപ്പർ ആദി, പി. സായ് കുമാർ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു. പതിനാല് മാസത്തിന് ശേഷം ദുല്‍ഖറിന്‍റേതായി റിലീസ് ചെയ്ത ചിത്രം കൂടിയായിരുന്നു ലക്കി ഭാസ്കര്‍.

TAGS : FILM
SUMMARY : Lucky Bhaskar OTT streaming date announced

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *