വിനോദത്തിന്റെയും സാഹസികതയുടെയും വിരുന്നൊരുക്കി ലുലു ഫൺട്യൂറ ബെം​ഗളുരു

വിനോദത്തിന്റെയും സാഹസികതയുടെയും വിരുന്നൊരുക്കി ലുലു ഫൺട്യൂറ ബെം​ഗളുരു

ബെം​ഗളൂരു : ഐടി സിറ്റിയിലെ തിരക്കിട്ട ജീവിതത്തിനിടിൽ പ്രായഭേദമന്യേ വിനോദത്തിനും അൽപം സാഹസികതയ്ക്കും ഇടമൊരുക്കുകയാണ്, ബെം​ഗളുരു രാജാജി ന​ഗർ ലുലുമാളിലുള്ള, ലുലു ഫൺട്യൂറ. കർണാടകയിലെ എറ്റവും വലിയ ഇൻഡോർ അമ്യൂസ്മെന്റ് പാർക്കായ ലുലു ഫൺട്യൂറയിൽ വിവിധ തരത്തിലുള്ള റൈഡുകൾ എല്ലാ പ്രായക്കാർക്കുമായി ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ ഉതകുന്ന വിധത്തിലാണ് ഫൺട്യൂറയിലെ സംവിധാനങ്ങൾ.

സാധാരണ റൈഡുകൾക്ക് പുറമെ വെർച്വൽ റിയാലിറ്റി, ഒാ​ഗ്മെന്റഡ് റിയാലിറ്റി, അടിസ്ഥാനമാക്കി നിർമിച്ചിട്ടുള്ള റൈഡുകളും സീറോ ​ഗ്രാവിറ്റി റൈഡ്, റോളർ ​ഗ്ലൈഡർ, ടാ​ഗ് അരീന, 9ഡി തിയറ്റർ, ട്രാംപൊലിൻ, ബംപർ കാർസ്, എന്നിങ്ങനെ നീളുന്നു റൈഡുകളുടെ പട്ടിക. ഇതിന് പുറമെ കുടുംബമായി ആസ്വദിക്കാനുള്ള ഫാമിലി റൈഡുകളും ഫൺട്യൂറയിലുണ്ട്. സ്കൂളുകൾക്കും, കോളജുകൾക്കും, കോർപറേറ്റ് കമ്പനികൾക്കും, സംഘമായി എത്തുവാൻ പ്രത്യേക പാക്കേജുകളും ഫൺട്യൂറയിൽ ലഭ്യമാണ്.

സന്ദർശകർക്ക് ആവേശമേറ്റുന്ന നിരവധി റൈഡുകളോടൊപ്പം സുരക്ഷയ്ക്കും ഏറെ പ്രാധാന്യം നൽകിയാണ് ഫൺട്യൂറയിൽ സംവിധാനങ്ങൾ ഒരിക്കിയിരിക്കുന്നത്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നിർമിച്ചിരിക്കുന്നതാണ്, എല്ലാ റൈഡുകളും, അനുബന്ധ സംവിധാനങ്ങളും. ഒപ്പം ജീവനക്കാർക്ക് കൃത്യമായ പരിശീലനം. അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സംവിധാനങ്ങൾ തുടങ്ങി, അനേകം സുരക്ഷാമാർ​ഗങ്ങളും ഇവിടെയുണ്ട്.

എല്ലാ വർഷവും നടത്തപ്പെടുന്ന, ലുലു ഫൺട്യൂറയുടെ ലിറ്റിൽ സ്റ്റാർ, ലിറ്റിൽ ഷെഫ് എന്നീ പരിപാടികൾ ശ്രദ്ധേയമാണ്. കുട്ടികളിലെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും, അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുമുള്ള വേദിയാണ് ലിറ്റിൽ സ്റ്റാർ. കുരുന്നുകൾക്കിടയിലെ പാചക വിദ​ഗ്ധരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ലിറ്റിൽ ഷെഫ്. ഒപ്പം, വേനലവധിക്കാലത്ത് കുട്ടികൾക്കായി ഒരുക്കുന്ന, കളിയും, ചിരിയും, ഒപ്പം വിജ്ഞാനപ്രദവും, പുതിയ നൈപുണ്യങ്ങൾ അഭ്യസിക്കാനും അവസരമൊരുക്കുന്ന ഫൺട്യൂറ സമ്മർ ക്യാംപും പ്രസിദ്ധമാണ്.

<BR>
TAGS : LULU BENGALURU

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *