നികുതി അടച്ചില്ല; ബെംഗളൂരുവിൽ 30 ആഡംബര കാറുകൾ പിടിച്ചെടുത്തു

നികുതി അടച്ചില്ല; ബെംഗളൂരുവിൽ 30 ആഡംബര കാറുകൾ പിടിച്ചെടുത്തു

ബെംഗളൂരു: നികുതി കൃത്യമായി അടക്കാത്ത 30 ആഡംബര കാറുകൾ ഗതാഗത വകുപ്പ് പിടിച്ചെടുത്തു. ഞായറാഴ്ച വൈകീട്ടോടെ നടത്തിയ പ്രത്യേക പരിശോധനയിലാണ് കാറുകൾ പിടിച്ചെടുത്തത്. ഫെരാരി, പോർഷെ, ബിഎംഡബ്ല്യു, മെഴ്‌സിഡസ്, ഓഡി, ഓസ്റ്റിൻ, റേഞ്ച് റോവർ എന്നിവയുൾപ്പെടെയുള്ള കാറുകൾ ഇവയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ആവശ്യമായ നികുതി അടയ്ക്കാതെ സംസ്ഥാനത്ത് ഇവ ഓടിച്ചതായും പിടിച്ചെടുത്ത വാഹനങ്ങളിൽ നിന്ന് ഏകദേശം മൂന്ന് കോടി രൂപ നികുതി ഈടാക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

TAGS: BENGALURU | SEIZURE
SUMMARY: Bengaluru transport officials seize 30 luxury cars for plying without paying taxes

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *