ലഹരി വിരുദ്ധ ബോധവൽക്കരണം

ലഹരി വിരുദ്ധ ബോധവൽക്കരണം

ബെംഗളൂരു: ലഹരിയെന്ന സാമൂഹിക തിന്മയെ പാടെ ഇല്ലാതാക്കാനുള്ള ബോധവൽക്കരണം വിദ്യാർഥികളിൽ നിന്ന് തന്നെ ആരംഭിക്കണമെന്നും മദ്യം പോലെ മാരക വിപത്താണ് സൈബർ കുറ്റകൃത്യമെന്നും അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ കെ. എം. രമേശ് പറഞ്ഞു. അന്താരാഷ്ട ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചാമരാജ്പേട്ട പോലീസിൻ്റെ സഹകരണത്തോടെ മലബാർ മുസ്ലിം അസോസിയേഷൻ ക്രസൻ് സ്കൂൾ സംഘടിപ്പിച്ച ബോധവൽക്കരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം മൂലം ക്രമം തെറ്റുന്ന കുടുംബ പശ്ചാത്തലവും നഷ്ടപ്പെട്ടു പോവുന്ന ജീവനുകളെ ക്കുറിച്ചുള്ള അവബോധവുമാണ് മക്കൾക്ക് നൽകേണ്ടത്. വിദ്യാലയങ്ങൾ ലഹരിയുടെ കേന്ദ്രമാവുന്നത് നന്മയുടെ എല്ലാ മൂല്യങ്ങളും തകരുമ്പോഴാണ്. ഇത് സാമൂഹിക വിപത്തിൽ ഏറ്റവും വലുതാണെന്നും രക്ഷിതാക്കളും അധ്യാപകരുമടങ്ങുന്ന സമൂഹം ജാഗ്രതകാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗം കൊണ്ടും തെറ്റായ രീതിയിലുള്ളമൊബൈൽ ഉപയോഗം കൊണ്ടും ഉണ്ടാകുന്ന നാശങ്ങൾ അനാവരണം ചെയ്യുന്ന വീഡിയോ പ്രദർശനവും നടന്നു.

ഇൻസ്പെക്ടർ മഞ്ജണ്ണ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ മുജാഹിദ് മുസ്തഫ ഖാൻ സ്വാഗതവും മാനേജർ പി.എം. മുഹമ്മദ് മൗലവി നന്ദിയും പറഞ്ഞു. യൂനുസ് ഫൈസി,അഫ്സർ. യൂസുഫ് അലി, ശ്വേത, രാജവേലു, ശിവകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

<BR>

TAGS : MALABAR MUSLIM ASSOCIATION

SUMMARY: Anti-drug awareness

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *