സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബ്

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബ്

കോഴിക്കോട്‌: സിപിഐ എം കോഴിക്കോട്‌ ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തെരഞ്ഞെടുത്തു. നിലവിൽ കൺസ്യൂമർ ഫെഡിന്റെ ചെയർമാനായ മെഹബൂബ്‌ കോഴിക്കോട്‌ അത്തോളി സ്വദേശിയാണ്‌. കർഷക സംഘം ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ്‌ പ്രസിഡന്റുമാണ്‌.

വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക്‌ കടന്നുവന്ന മെഹബൂബ്‌ 24-ാം വയസിൽ അത്തോളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 13 വർഷം സിപിഐ എം ബാലുശേരി ഏരിയാ സെക്രട്ടറി ആയിരുന്നു.ഡിവൈഎഫ്‌ഐ കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌, സംസ്ഥാന എക്‌സിക്യൂട്ടീവ്‌ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു.സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായും കേരഫെഡ് വൈസ് ചെയർമാനായും വിവിധ അപെക്സ് സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കേരള ബാങ്ക്‌ ഡയറക്ടറും ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു.
<br>
TAGS : CPM
SUMMARY : M Mehboob becomes CPM Kozhikode district secretary

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *