കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് എം.ടി. വാസുദേവൻ നായർ – പി. ജയചന്ദ്രൻ അനുസ്മരണം
▪️ സതീഷ് തോട്ടശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തുന്നു

കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് എം.ടി. വാസുദേവൻ നായർ – പി. ജയചന്ദ്രൻ അനുസ്മരണം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് എം.ടി. വാസുദേവന്‍ നായര്‍ – പി. ജയചന്ദ്രന്‍ അനുസ്മരണം നടത്തി. സമാജം പ്രസിഡന്റ് അഡ്വ. പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു. സമാജം സെക്രട്ടറിയും എഴുത്തുകാരനുമായ സതീഷ് തോട്ടശ്ശേരി അനുസ്മരണപ്രഭാഷണം നടത്തി. വിന്നി ഗംഗാധരന്‍, ഡോ. സ്വര്‍ണ്ണ ജിതിന്‍, രാജേഷ് എന്‍. കെ., രാകേഷ് എം. കെ, സജിത് പി. എസ്. എന്നിവര്‍ സംസാരിച്ചു. പദ്മനാഭന്‍. എം സ്വാഗതവും, രജീഷ് പി. കെ നന്ദിയും പറഞ്ഞു.

തന്റെ ദേശമായ കൂടല്ലൂരിന്റെ പരിസരങ്ങളില്‍ ഒതുങ്ങിനിന്നുകൊണ്ടാണ് എം. ടി. കഥാപാത്രങ്ങളെയും പ്രമേയങ്ങളെയും തിരഞ്ഞെടുത്തത്. ജീവിതത്തില്‍ ഇടം കിട്ടാത്ത അനാഥരും, ദു:ഖിതരും, ഏകാകികളും, ബഹിഷ്‌കൃതരുമായവരായിരുന്നു എം. ടി. കഥാപാത്രങ്ങള്‍. സാര്‍വ്വ ലൗകികമായ മനുഷ്യവികാരങ്ങള്‍ അക്ഷരങ്ങളിലേക്ക് സംക്രമിപ്പിച്ചുകൊണ്ട് അദേഹം തീര്‍ത്ത ഭാവനാ പ്രപഞ്ചത്തോടാണ് ലോകമെങ്ങുമുള്ള മലയാളികള്‍ ഐക്യപ്പെട്ടത്. കഴിഞ്ഞ തലമുറകള്‍ക്കെന്നപോലെ വരുന്ന തലമുറകളിലെ മലയാളികള്‍ക്കും എം .ടി സാഹിത്യം വായനയുടെ വഴിവിളക്കായിരിക്കും എന്ന് അനുസ്മരണപ്രഭാഷണത്തില്‍ സതീഷ് തോട്ടശ്ശേരി പറഞ്ഞു.

അനശ്വര ഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീര്‍ത്ത പി. ജയചന്ദ്രന്‍ അയത്‌നലളിതവും ഭാവനാസുന്ദരവുമായ ആലാപനശൈലി കൊണ്ട് ഭാഷാഭേദമെന്യേ ജനഹൃദയങ്ങളുടെ ഭാവഗായകനായി മാറിയെന്ന് യോഗം വിലയിരുത്തുകയും, ജയചന്ദ്രന്റെയും എം. ടി. ചിത്രങ്ങളിലെയും ഗാനങ്ങള്‍ അംഗങ്ങള്‍ ആലപിക്കുകയും ചെയ്തു.
<BR>
TAGS : MT VASUDEVAN NAIR | P JAYACHANDRAN

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *