മധുര – ബെംഗളൂരു വന്ദേ ഭാരത് സർവീസ് ജൂലൈ മുതൽ

മധുര – ബെംഗളൂരു വന്ദേ ഭാരത് സർവീസ് ജൂലൈ മുതൽ

ബെംഗളൂരു: മധുര – ബെംഗളൂരു വന്ദേ ഭാരത് സർവീസ് ജൂലൈ മുതൽ ആരംഭിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ബോർഡ്‌ അറിയിച്ചു. നേരത്തെ ജൂൺ 20ന് ഫ്ലാഗ് ഓഫ് നിശ്ചയിച്ചിരുന്നെങ്കിലും ബംഗാളിലെ ട്രെയിൻ ദുരന്തത്തിന്‍റെയും മോദി ചെന്നൈ യാത്ര മാറ്റിവെച്ച പശ്ചാത്തലത്തിലും ഇത് മാറ്റുകയായിരുന്നു. ജൂലൈ ആദ്യം തന്നെ മധുരയിൽ നിന്നുള്ള പുതിയ വന്ദേ ഭാരത് സർവീസ് ആരംഭിക്കുമെന്നാണ് ലഭ്യമായ വിവരം.

ഉദ്ഘടാന സർവീസിന്‍റെ ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. 430 കിലോമീറ്റർ ദൈർഘ്യമുള്ള മധുര – ബെംഗളൂരു റൂട്ട് എട്ട് മണിക്കൂർകൊണ്ട് താണ്ടാൻ കഴിയുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഔദ്യോഗിക ഫ്ലാഗ് ഓഫ് വൈകുകയാണെങ്കിൽ സ്പെഷ്യൽ സർവീസായി ട്രെയിൻ ഓടിത്തുടങ്ങുമെന്നാണ് വിവരം.

ബെംഗളൂരുവിന് ലഭിക്കുന്ന ഏഴാമത്തെ വന്ദേ ഭാരത് സർവീസ് ആണിത്. നഗരത്തിൽ നിന്ന് ചെന്നൈ, മൈസൂരു, ധർവാഡ്, കലബുർഗി, ഹൈദരാബാദ്, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് നിലവിൽ വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകളുണ്ട്. ഇതിനുപുറമേയാണ് മധുരയിലേക്കും പുതിയ സെമി ഹൈസ്പീഡ് ട്രെയിൻ എത്തുന്നത്. ഇതിന് പുറമെ എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് സർവീസും റെയിൽവേയുടെ പരിഗണനയിലുണ്ട്.

മധുര – ബെംഗളൂരു വന്ദേ ഭാരതിന്‍റെ ട്രയൽ റൺ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഇതനുസരിച്ച് മധുരയിൽ നിന്ന് രാവിലെ 5.15ന് പുറപ്പെടുന്ന വന്ദേ ഭാരത് ഉച്ചയ്ക്ക് 1.15നാണ് ബെംഗളൂരുവിലെത്തുക. മടക്കയാത്ര 1.45ന് ആരംഭിച്ച് 10.25ന് പൂർത്തിയാകും.

TAGS: BENGALURU UPDATES | VANDE BHARAT EXPRESS
SUMMARY: Madhura bengaluru vande bharat express to start service by july

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *