നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ചെന്നൈ: നീറ്റ്-യുജി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞ് മദ്രാസ് ഹൈക്കോടതി. പരീക്ഷാ ഹാളില്‍ വൈദ്യുതി ബന്ധം പോയെന്നും ശരിയായ രീതിയില്‍ പരീക്ഷ എഴുതാന്‍ സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടി 13 വിദ്യാര്‍ഥികള്‍ നല്‍കിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. കേസ് ഇനി ജൂണ്‍ രണ്ടിനാണ് പരിഗണിക്കുക.

13 പേരാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. മെയ് 4 ന് ഇന്ത്യയിലുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ നീറ്റ് പരീക്ഷ നടത്തിയിരുന്നു. ചെന്നൈ ആവഡിയിലെ കേന്ദ്രീയ വിദ്യാലയത്തിലെ സിആർപിഎഫ് ഗ്രൂപ്പ് സെന്ററിൽ പരീക്ഷ എഴുതാൻ കുറഞ്ഞത് 464 വിദ്യാർഥികളാണ് പരീ​ക്ഷ എഴുതാനെത്തിയത്. ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെ പരീക്ഷ നിശ്ചയിച്ചിരുന്നെങ്കിലും, ഉദ്യോഗാർത്ഥികളോട് രാവിലെ 11 മണിക്ക് പരീക്ഷാ കേന്ദ്രത്തിൽ എത്താൻ നിർദ്ദേശിച്ചിരുന്നു.

പരീക്ഷ നടക്കുന്ന സമയത്ത് കനത്ത മഴ മൂലം വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടെന്നാണ് ഹർജിക്കാര്‍ വാദിച്ചത്. മൂന്നു മണി മുതല്‍ 4.15 വരെ വൈദ്യുതിയുണ്ടായിരുന്നില്ല. സ്‌കൂളില്‍ ജനറേറ്ററുകളോ ഇന്‍വെര്‍ട്ടറുകളോ ഉണ്ടായിരുന്നില്ല. അതിനാല്‍ വെളിച്ചം കുറവായിരുന്നു. എക്‌സാം ഹാളില്‍ വെള്ളം കയറിയതിനാല്‍ സ്ഥലം മാറി ഇരിക്കേണ്ടി വന്നുവെന്നും ഹർജിയിൽ പറയുന്നു. എന്നിട്ടും പരീക്ഷ എഴുതാന്‍ അധിക സമയം നല്‍കിയില്ല. ഇത് ഭരണഘടന നിര്‍ദേശിക്കുന്ന തുല്യതക്കും ജീവിക്കാനുമുള്ള അവകാശത്തിന്റെയും ലംഘനമാണെന്നും ഹർജിക്കാര്‍ വാദിച്ചു. തുടര്‍ന്നാണ് കോടതി ഇടക്കാല ഉത്തരവിറക്കിയത്.

<br>
TAGS:NEET EXAM, CHENNAI, HIGH COURT
SUMMARY: Madras High Court stays publication of NEET exam results

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *