മധുര-ബെംഗളൂരു വന്ദേഭാരത് ട്രെയിന്‍ 31 മുതല്‍

മധുര-ബെംഗളൂരു വന്ദേഭാരത് ട്രെയിന്‍ 31 മുതല്‍

ബെംഗളൂരു : തമിഴ്‌നാടിലെ മധുരയില്‍ നിന്നും-ബെംഗളൂരുവിലെക്കുള്ള വന്ദേഭാരത് ചെയർകാർ ട്രെയിനിന്റെ സര്‍വീസ് ഉദ്ഘാടനം 31-ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും. 16 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിന്‍ ആണ് സർവീസ് നടത്തുക. അന്നേദിവസം തന്നെ , ചെന്നൈ-നാഗർകോവിൽ ന്ദേഭാരത് ട്രെയിന്റെ  ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. മധുര-ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനം മധുരയിൽ നടക്കും.  ഗവർണർ ആർ.എൻ. രവി മധുരയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് റെയിൽവേ അധികൃതർ‍ അറിയിച്ചു.

430 കിലോമീറ്റർ ദൂരം  7.45 മണിക്കൂർ കൊണ്ട് ഒടിയെത്തുന്നതിനാല്‍ മധുര-ബെംഗളൂരു നഗരങ്ങൾക്കിടയിലുള്ള ഏറ്റവും വേഗതയേറിയ ട്രെയിനായി ഇത് മാറും. നിലവില്‍ ഈ പാതയിലെ ഏറ്റവും മികച്ച സര്‍വീസ് ദൈര്‍ഘ്യം ഒമ്പതര മണിക്കൂർ ആണ്. ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തും, ചൊവ്വാഴ്ച മാത്രമാണ് അവധി.

ദിണ്ടിഗൽ, തിരുച്ചിറപ്പള്ളി, കരൂർ, നാമക്കൽ, സേലം, കൃഷ്ണരാജപുരം, ബെംഗളൂരു കൻ്റോൺമെൻ്റ് എന്നി സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും. മധുരയിൽ നിന്ന് രാവിലെ 5:15 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:00 ന് ബെംഗളൂരു കൻ്റോൺമെൻ്റിലെത്തും. ഉച്ചയ്ക്ക് 1:30 ന് ബെംഗളൂരു കൻ്റോൺമെൻ്റിൽ നിന്ന് പുറപ്പെട്ട്‌ രാത്രി 9:45 ന് മധുരയിൽ തിരിച്ചെത്തും.

ചെന്നൈ-നാഗർകോവിൽ വന്ദേഭാരത് എക്സ്‌പ്രസ് ചെന്നൈയിൽ നിന്നുമായിരിക്കും ഉദ്ഘാടന സർവീസ് നടത്തുക. നിലവിൽ ചെന്നൈയിൽനിന്ന് നാഗർകോവിലേക്ക് പ്രത്യേക വന്ദേഭാരത് ട്രെയിന്‍ സർവീസ് നടത്തുന്നുണ്ട്.
<BR>
TAGS : VANDE BHARAT TRAIN
SUMMARY : Madurai-Bengaluru Vandebharat train from 31st

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *