ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും 18 മരണം

ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും 18 മരണം

ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം. ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്. മരിച്ചവരിൽ 11 സ്ത്രീകളും നാലു കുട്ടികളുമാണുള്ളത്. മൂന്നുപേർ പുരുഷൻമാരാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത.അമ്പതിലധികം പേർക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തില്‍ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

മഹാകുംഭ മേളയ്ക്കായി രണ്ട് പ്രത്യേക ട്രെയിനുകൾ റെയിൽവേ അനുവദിച്ചിരുന്നു ഈ ട്രെയിനുകൾ എത്തിയതോടെ ആളുകൾ തിരക്ക് കൂട്ടിയതാണ് അപകടത്തിലേക്ക് വഴിവച്ചത്. തിക്കിലും തിരക്കിലും അകപ്പെട്ട് പലർക്കും ബോധം നഷ്ടമായി. ട്രെയിന്‍ വന്നപ്പോള്‍ പ്ലാറ്റ്ഫോമില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതായി വീഡിയോ ദൃശ്യങ്ങളിലുണ്ട്.

പരുക്കേറ്റവരെയും ബോധരഹിതരായവരെയും ആർപിഎഫ് ഉദ്യോഗസ്ഥരും ഡൽഹി പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് ആശുപത്രികളിലേക്ക് മാറ്റിയത്. ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലാണ് ഭൂരിഭാഗമാളുകളെയും എത്തിച്ചത്.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
<br>
TAGS : MAHA KUMBHMELA | STAMPADE | DELHI
SUMMARY : Maha Kumbh Mela; 15 dead in stampede at Delhi railway station

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *