ബെംഗളൂരു ശ്രീനാരായണ സമിതിയില്‍ സ്ഥാപിക്കുന്ന മഹാകവി കുമാരനാശാന്റെ അര്‍ദ്ധകായ ശില്പം മാന്നാറില്‍ പൂര്‍ത്തിയാവുന്നു
മഹാകവി കുമാരനാശാന്റെ അര്‍ദ്ധകായ ശില്പത്തിന്റെ അവസാന മിനുക്കു പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശില്പി ശ്രീകലാലയം വിനോദ്

ബെംഗളൂരു ശ്രീനാരായണ സമിതിയില്‍ സ്ഥാപിക്കുന്ന മഹാകവി കുമാരനാശാന്റെ അര്‍ദ്ധകായ ശില്പം മാന്നാറില്‍ പൂര്‍ത്തിയാവുന്നു

ബെംഗളൂരു: ബെംഗളൂരു ശ്രീനാരായണ സമിതിയില്‍ സ്ഥാപിക്കുന്നതിനായി മാന്നാറില്‍ ഒരുക്കുന്ന മഹാകവി കുമാരനാശാന്റെ അര്‍ദ്ധകായ ശില്പത്തിന്റെ അവസാന മിനുക്കു പണികള്‍ പുരോഗമിക്കുന്നു. പ്രശസ്ത ശില്പിയും ചിത്രകാരനുമായ മാവേലിക്കര മാന്നാര്‍ സ്വദേശി ശ്രീകലാലയം വിനോദിന്റെ കരവിരുതിലാണ് ശില്‍പം ഒരുങ്ങുന്നത്.

ഏകദേശം 45 ദിവസത്തോളം എടുത്താണ് ശില്പത്തെ ആശാന്റെ രൂപസാദൃശ്യത്തിലേക്കെത്തിച്ചതെന്ന് ശില്പി വിനോദ് സാക്ഷ്യപ്പെടുത്തുന്നു. ശില്പത്തിന് ഏകദേശം 80 കിലോയോളം ഭാരമാണുള്ളത്. ആധുനിക ശാസ്ത്ര സാങ്കേതികവിദ്യ ഉയോഗപ്പെടുത്താതെ, തന്റെ സ്വന്തം കരവിരുത് ഉപയോഗിച്ചു മാത്രമാണ് ഈ ശില്പം പൂര്‍ത്തീകരിക്കുന്നതെന്ന് വിനോദ് പറഞ്ഞു.

1924 ജനുവരി 16 ന് അമ്പതാം വയസ്സില്‍ അന്തരിച്ച കുമാരനാശാന് ബെംഗളൂരു നഗരത്തില്‍ ആദ്യമായാണ് ഒരു സ്മാരകം ഒരുക്കുന്നത്. ശ്രീനാരായണ സമിതിയുടെ ഈ സംരംഭത്തെ നഗരത്തിലെ വിവിധ കോണുകളിലുള്ള മലയാളി സംഘടനകള്‍ പ്രശംസിക്കുകയുണ്ടായി. ജൂലൈ മാസം മദ്ധ്യത്തോടെ ആശാന്റെ അര്‍ദ്ധകായ ശില്‍പം ശ്രീനാരായണ സമിതി തിരുമുറ്റത്ത് സ്ഥാപിച്ച് അനാഛാദനം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീനാരായണ സമിതി ജനറല്‍ സെക്രട്ടറി എം. കെ. രാജേന്ദ്രന്‍ അറിയിച്ചു.
<BR>
TAGS : SREE NARAYANA SAMITHI
SUMMARY : Mahakavi Kumaranashan’s half-length sculpture to be installed at Sree Narayana Samiti, Bengaluru

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *