മഹാകുംഭ മേളക്ക് ഇന്ന് തുടക്കം

മഹാകുംഭ മേളക്ക് ഇന്ന് തുടക്കം

വാരാണസി: ഉത്തര്‍ പ്രദേശ് പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭ മേളക്ക് ഇന്ന് തുടക്കം. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകള്‍ക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്. പ്രധാനമന്ത്രി ചടങ്ങിനെത്തും. ആകെ 40 കോടി തീര്‍ത്ഥാടകര്‍ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷ.

മഹാകുംഭമേളക്കായി പ്രയാഗ് രാജില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. പൗഷ് പൂര്‍ണിമ മുതല്‍ ഫെബ്രുവരി 26ന് മഹാശിവരാത്രി വരെ 45 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്നതാണ് ചടങ്ങുകള്‍. ഇന്ന് മുതല്‍ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണി സംഗമത്തിലെ സ്‌നാനം തുടങ്ങും. 14ന് മകര സംക്രാന്തി ദിനത്തിലും, 29ന് മൗനി അമാവാസ്യ ദിനത്തിലും, ഫെബ്രുവരി 3 ന് വസന്ത പഞ്ചമി ദിനത്തിലും, ഫെബ്രുവരി 12ന് മാഘി പൂര്‍ണിമ ദിനത്തിലും, ഫെബ്രുവരി 26 ന് മഹാ ശിവരാത്രി ദിനത്തിലുമാണ് പ്രധാന സ്‌നാനങ്ങള്‍ നടക്കുക.

പ്രയാഗ് രാജില്‍ 12 കിലോമീറ്റര്‍ നീളത്തില്‍ സ്‌നാന ഘാട്ടുകള്‍ തയാറാക്കിയിട്ടുണ്ട്. വാച്ച് ടവറടക്കം വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കുംഭമേള നടക്കുന്ന ദിവസങ്ങളിലാകെ 3000 സ്‌പെഷല്‍ സര്‍വീസുകളുള്‍പ്പടെ 13000 ട്രെയിന്‍ സര്‍വീസുകള്‍ ഒരുക്കുമെന്ന് റെയില്‍വേയും അറിയിച്ചു. കേന്ദ്ര ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഐടിഡിസിയും പ്രയാഗ് രാജില്‍ പ്രത്യേക ലക്ഷ്വറി ടെന്റുകള്‍ ഒരുക്കിയിട്ടുണ്ട്. 14000 മുതല്‍ 45000 വരെ വാടക ഈടാക്കുന്നതാണ് ഐടിഡിസിയുടെ ലക്ഷ്വറി സ്യൂട്ടുകള്‍.

TAGS: NATIONAL | KUMBHMELA
SUMMARY: Maha kumbhmela at prayagraj begins today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *