കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നാല് മരണം

കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നാല് മരണം

മഹാരാഷ്ട്രയിലെ ഡോംബിവലിയിലെ കെമിക്കല്‍ ഫാക്ടറില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ നാല് പേര്‍ മരിക്കുകയും 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവലിയിലെ കെമിക്കല്‍ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്.

നിരവധി പേര്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഡോംബിവലി എംഐഡിസി (മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍) സമുച്ചയത്തിന്റെ കെമിക്കല്‍ ഫാക്ടറിയിലാണ് അപകടമുണ്ടായത്. പ്രദേശത്ത് തുടര്‍ച്ചയായി മൂന്ന് തവണ പൊട്ടിത്തെറികളുണ്ടായതായാണ് ദൃസാക്ഷികള്‍ പറയുന്നത്.

തീപിടിത്തത്തെ തുടർന്ന് രാസവസ്തുക്കള്‍ അടങ്ങിയ ഡ്രമ്മുകള്‍ പൊട്ടി സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകളും തകർന്നു. സമീപത്തെ വീടുകളിലേക്കും തീ പടർന്ന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് നിന്ന് പുക ഉയരുന്നത് കിലോമീറ്ററുകള്‍ അകലെ നിന്ന് കാണാമായിരുന്നു. സ്‌ഫോടനത്തിലും തീപിടുത്തത്തിലും മുപ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അവരില്‍ ചിലർ ഗുരുതരാവസ്ഥയിലാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *