ഡ്രൈവിങ് പഠനത്തിനിടെ കാര്‍ 300 അടി താഴ്ചയിലേക്ക് വീണു; യുവതിക്ക് ദാരുണാന്ത്യം (വീഡിയോ)

ഡ്രൈവിങ് പഠനത്തിനിടെ കാര്‍ 300 അടി താഴ്ചയിലേക്ക് വീണു; യുവതിക്ക് ദാരുണാന്ത്യം (വീഡിയോ)

ഡ്രൈവിങ് പഠിക്കുന്നതിനിടെ കാർ 300 അടി താഴ്ചയിലേക്ക് വീണുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലാണ് സംഭവം. 23കാരിയായ ശ്വേത ദീപക് സർവാസേയാണ് മരിച്ചത്. യുവതി ഓടിച്ചിരുന്ന കാർ താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ഔറംഗബാദില്‍ നിന്നും സുലിഭഞ്ജൻ മലയിലേക്ക് ആയിരുന്നു കാർ ഓടിച്ചത്. രണ്ട് മണിയോടെ സർവാസേ കാറിലേക്ക് കയറി റിവേഴ്സെടുത്തു. തുടർന്ന് കാർ താഴ്ചയിലേക്ക് വീഴാൻ പോവുകയാണെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മുന്നറിയിപ്പ് നല്‍കിയെങ്കിലും വാഹനം നിർത്താൻ യുവതിക്ക് കഴിഞ്ഞില്ല. ഒടുവില്‍ സുഹൃത്ത് ഓടിയെത്തുമ്പോഴേക്കും വാഹനം താഴേക്ക് പതിക്കുകയായിരുന്നു.


TAGS: CAR| ACCIDENT| MAHARASHTA|
SUMMARY: During driving study, the car fell 300 feet; lady dead

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *