ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യന്റെ കൈവിരല്‍

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യന്റെ കൈവിരല്‍

ഓണ്‍ലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമില്‍ മനുഷ്യന്റെ വിരല്‍. മഹാരാഷ്‌ട്രയിലെ മലാഡിലാണ് സംഭവം. ഡോ. ഒർലേം ബ്രെൻഡൻ സെറാവോ ഓർഡർ ചെയ്ത ബട്ടർ സ്കോച്ച്‌ കോണ്‍ ഐസ്ക്രീമില്‍ നിന്നാണ് കൈവിരല്‍ ലഭിച്ചത്. സംഭവത്തിന് പിന്നാലെ ഡോക്ടര്‍ പോലീസിനെ സമീപിച്ചു.

തുടര്‍ന്ന് യമ്മോ ഐസ് ക്രീം കമ്പനിക്കെതിരെ കേസെടുത്ത് ഐസ്‌ക്രീം സാമ്പിൾ ഫോറന്‍സിക് അന്വേഷണത്തിന് അയച്ചു. 26 കാരനായ ഡോക്ടര്‍ ഉച്ചഭക്ഷണത്തിന് ശേഷം കഴിക്കാന്‍ യുമ്മോ കമ്പനിയുടെ ബട്ടര്‍സ്‌കോച്ച്‌ ഐസ്‌ക്രീം കോണ്‍ ഓര്‍ഡര്‍ ചെയ്തിരുന്നു..സെറാവോയുടെ നിർദേശപ്രകാരം സഹോദരിയാണ് ‘Zepto’ എന്ന ആപ്പുവഴി ഐസ്ക്രീം ഓർഡർ ചെയ്ത്.

യമ്മോ ബ്രാൻഡിന്റെ മൂന്ന് കോണ്‍ ഐസ്ക്രീമുകളാണ് വാങ്ങിയത്. അതിലെ ഒരു ഐസ്ക്രീം കഴിക്കുന്നതിന്റെ ഇടയില്‍ നാവില്‍ എന്തോ തട്ടിയത് പോലെ തോന്നിയതായി സെറാവോ പറഞ്ഞു. നട്ടോ ചോക്കലേറ്റോ ആയിരിക്കുമെന്ന് കരുതിയെങ്കിലും പിന്നീട് നോക്കിയപ്പോഴാണ് അത് ഒരു കൈവിരലിന്റെ ഭാഗമാണെന്ന് മനസ്സിലായത്.

താനൊരു ഡോക്ടറായതിനാല്‍ ശരീരഭാഗങ്ങള്‍ എങ്ങിനെയായിരിക്കുമെന്ന് അറിയാമെന്നാണ് സെറാവോ പറയുന്നത്. സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ അതിനിടയിലെ നഖങ്ങളും വിരലടയാളവും ശ്രദ്ധിച്ചപ്പോള്‍ അത് ഒരു തള്ളവിരലിനോട് സാമ്യമുള്ളതാണെന്ന് മനസ്സിലായെന്നും സെറാവോ പോലീസിനോട് പറഞ്ഞു.


TAGS: MAHARASHTRA| ICE CREAM|
SUMMARY: Maharashta doctor finds human finger inside ice cream

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *