സെല്‍ഫിക്കിടെ കാലുതെന്നി 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണു; അദ്ഭുതകരമായി രക്ഷപ്പെട്ട് യുവതി

സെല്‍ഫിക്കിടെ കാലുതെന്നി 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണു; അദ്ഭുതകരമായി രക്ഷപ്പെട്ട് യുവതി

പൂനെ: സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് 29-കാരി. മഹാരാഷ്‌ട്രയിലെ സത്താരയിലാണ് സംഭവമുണ്ടായത്. 60 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ യുവതിയെ രക്ഷപ്പെടുത്തി. സത്താറ ജില്ലയിലുള്ള ബോണ്‍ഘാട്ടിലായിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കളോടൊപ്പം എത്തിയ യുവതി തോസെഘാർ വെള്ളച്ചാട്ടത്തിന് സമീപമുള്ള കൊക്കയിലേക്ക് കാലുതെന്നി വീഴുകയായിരുന്നു.

യുവതിയെ രക്ഷപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഹോം ഗാർഡും പ്രദേശവാസികളും ചേർന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പൂനെയിലെ വാർജെയില്‍ നിന്നുള്ള നസ്റീൻ അമീർ ഖുറേഷി എന്ന യുവതിയാണ് അപകടത്തില്‍പ്പെട്ടത്.

TAGS : PUNE | SELFI
SUMMARY : Slipped while taking a selfie and fell 100 feet into a cave; The young woman miraculously escaped

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *