തലയ്ക്ക് 8 ലക്ഷം പ്രഖ്യാപിച്ച വനിതാ മാവോയിസ്റ്റ് നേതാവ് കീഴടങ്ങി

തലയ്ക്ക് 8 ലക്ഷം പ്രഖ്യാപിച്ച വനിതാ മാവോയിസ്റ്റ് നേതാവ് കീഴടങ്ങി

മഹാരാഷ്ട്ര: മഹാരാഷ്ട്ര സർക്കാർ തലയ്ക്ക് എട്ട് ലക്ഷം രൂപ വിലയിട്ട വനിതാ മാവോയിസ്റ്റ് നേതാവ് കീഴടങ്ങി. ലളിത(റിന നരോട്ടെ)യാണ് കീഴടങ്ങിയത്. ഇവർ കീഴടങ്ങിയത് ഗഡ്ചിരോളി ജില്ലയില്‍ സി ആർ പി എഫിന് മുന്നിലാണ്. ടെയ്‌ലർ ടീമിന്‍റെ കമാൻഡറായിരുന്ന ഇവർക്ക് മാവോയിസ്റ്റ് ഗഡ്ചിറോളി ഡിവിഷന്‍റെയും ലോജിസ്റ്റിക്‌സിന്‍റെയും ചുമതലയുള്ളതായും പോലീസ് വ്യക്തമാക്കി.

ഗഡ്ചിറോളി സ്വദേശിനിയായ 36കാരിയായ ഇവർ ഒരു കൊലക്കേസിലെയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണക്കേസിലെയും പ്രതിയാണ്. കേന്ദ്ര-സംസ്ഥാന നയങ്ങള്‍ പ്രകാരം കീഴടങ്ങിയ മാവോയിസ്റ്റുകളുടെ പുനരധിവാസത്തിനായി ഇവർക്ക് 5.5 ലക്ഷം രൂപ ലഭിക്കുമെന്ന് പോലീസ് അറിയിച്ചു.

TAGS : MAOIST | MAHARASHTA
SUMMARY : Woman Maoist leader who announced 8 lakhs on her head surrenders

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *