ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളിയുടെ വീട്ടിൽ എ.ടി.എസിന്റെ പരിശോധന

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളിയുടെ വീട്ടിൽ എ.ടി.എസിന്റെ പരിശോധന

കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി യുവാവിന്റെ വീട്ടിൽ മഹാരാഷ്ട്ര എ.ടി.എസിന്റെ പരിശോധന. സ്വതന്ത്ര മാധ്യമപ്രവർത്തകനായ റിജാസ്.എം.ഷീബയുടെ കൊച്ചി കലൂർ കീർത്തി നഗറിലെ വീട്ടിലാണ് പരിശോധന നടത്തുന്നത്. ഐ.ബി ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. രണ്ട് മണിക്കൂറിലധികം പരിശോധന നടന്നതായാണ് വിവരം.

കഴിഞ്ഞ ദിവസം ഇയാളെ മഹാരാഷ്ട്ര നാഗ്പുർ പോലീസ് അറസ്റ്റ് ചെയ്യുകയും ഈ മാസം 13 വരെ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. കലാപാഹ്വാനം അടക്കമുള്ളവ ചുമത്തിയാണ് എഫ്‌ഐആർ ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ഭരണകൂടത്തിനെതിരെ ആയുധമെടുത്തുപോരാടാൻ ആഹ്വാനം ചെയ്‌തെന്നും കേസുണ്ട്. നാഗ്പുരിലെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് ഇയാളെ പിടികൂടുന്നത്. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്ര എടിഎസും ഐ.ബി ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തുന്നത്.

TAGS: KERALA | OPERATION SINOODR
SUMMARY: Maharashtra ATS raids house of Malayali who criticized Operation Sindoor

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *