പാലക്കാട് നേർച്ചയ്ക്കിടെ ആനയിടഞ്ഞു; കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം

പാലക്കാട് നേർച്ചയ്ക്കിടെ ആനയിടഞ്ഞു; കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം

പാലക്കാട് : പാലക്കാട് കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു. കുഞ്ഞുമോൻ എന്നയാളാണ് മരിച്ചത്. കൂറ്റനാട് നേർച്ച ആഘോഷത്തിനായി കൊണ്ടുവന്ന വള്ളംകുളം നാരായണൻ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. രാത്രി 11 മണിയോടെയാണ് സംഭവം. ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്.

ഉത്സവത്തിൽ പങ്കെടുക്കാനെത്തിയവരുടെ നിരവധി വാഹനങ്ങളും ആന തകർത്തു. പത്തിലധികം ബൈക്കുകളും അഞ്ച് ഓട്ടോറിക്ഷകളും മറ്റു വാഹനങ്ങളും നശിപ്പിച്ചതായാണ് വിവരം. തണ്ണീർക്കോട് റോഡിലൂടെ കുറച്ചുദൂരം ആന ഓടിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി.തുടർന്ന് മറ്റ് ആനകളുടെ പാപ്പാന്മാർ ചേർന്ന് ആനയെ തളച്ചു. ശേഷം സ്ഥലത്തുനിന്ന് മാറ്റി. കുഞ്ഞുമോനെ കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
<BR>
TAGS : ELEPHANT ATTACK | PALAKKAD
SUMMARY : Mahout died by elephant at Palakkad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *