നാഗ്പുർ സംഘർഷം; പ്രധാന പ്രതി പിടിയിൽ

നാഗ്പുർ സംഘർഷം; പ്രധാന പ്രതി പിടിയിൽ

മുംബൈ: നാഗ്പുർ സംഘർഷത്തിൽ പ്രധാന പ്രതി പിടിയിൽ. ഖുറാൻ കത്തിച്ചെന്ന വ്യാജ പ്രചാരണം നടത്തി കലാപം സൃഷ്ടിക്കാൻ ആസൂത്രണം ചെയ്ത ഫഹീം ഷമീം ഖാൻ ആണ് പിടിയിലായത്. വിദ്വേഷ പ്രസംഗത്തിലൂടെ ഇയാൾ കലാപത്തിന് പ്രേരിപ്പിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ. വനിതാ പോലീസ് ഉദ്യോഗസ്ഥരെ അക്രമികൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

നാഗ്പൂരിലെ ചിട്ട്നിസ് പാർക്ക് ഏരിയയിൽ മാർച്ച് 17നാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ 34 പോലീസുകാർക്ക് പരുക്കേറ്റിരുന്നു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. മൈനോറിറ്റി ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രാദേശിക നേതാവ് കൂടിയാണ് ഫഹീം. ഛത്രപതി സംഭാജിന​ഗറിൽ സ്ഥിതിചെയ്യുന്ന ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ നടത്തിയ പ്രതിഷേധത്തിൽ ഖുറാൻ കത്തിച്ചുവെന്ന വ്യാജ പ്രചാരണം നടത്തിയതും ഫഹീം ഖാൻ ആണെന്ന് പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 60-ലധികം പേർ അറസ്റ്റിലായിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്തവരെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു.

TAGS: NATIONAL | ARREST
SUMMARY: Main accused in nagpur violence case arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *