കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപ്പിടിത്തം

കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപ്പിടിത്തം

തിരുവനന്തപുരം: കൊച്ചുവേളിയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ തീപിടിത്തം. സാനിറ്ററി വസ്തുക്കൾ നിർമിക്കുന്ന ഹസീന കെമിക്കൽസ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. ആളപായമില്ല. സ്ഥാപനത്തിലുണ്ടായിരുന്ന 8 തൊഴിലാളികൾ ഓടി രക്ഷപെട്ടു. 5 യൂണിറ്റ് ഫയർഫോഴ്സാണ് തീയണക്കാൻ എത്തിയത്.

നിര്‍മാണസാമഗ്രികള്‍ക്കൊപ്പം ഇവ സൂക്ഷിച്ചിരുന്ന വീപ്പകള്‍ ഉള്‍പ്പെടെ കത്തിപ്പിടിച്ചതാണ് തീപ്പിടിത്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഫൈബര്‍ ഷീറ്റിട്ട മേല്‍ക്കൂര മുഴുവനും കത്തിനശിച്ചു. രാത്രി 12.30 ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ചെങ്കല്‍ച്ചൂളയില്‍നിന്ന് മൂന്ന് യൂണിറ്റും ചാക്കയില്‍നിന്ന് നാല് യൂണിറ്റും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
<BR>
TAGS : FIRE ACCIDENT
SUMMARY : Major fire breaks out at Kochuveli Industrial Estate

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *