പാകിസ്ഥാനിലെ ലാഹോര്‍ വിമാനത്താവളത്തില്‍ വൻ തീപിടുത്തം; എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി

പാകിസ്ഥാനിലെ ലാഹോര്‍ വിമാനത്താവളത്തില്‍ വൻ തീപിടുത്തം; എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി

പാകിസ്ഥാനിലെ ലാഹോർ വിമാനത്താവളത്തില്‍ വൻ തീപിടുത്തം. എല്ലാ വിമാന സർവീസുകളും റദ്ദാക്കി. പാകിസ്ഥാൻ ആർമി വിമാനം ലാഹോർ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ടയറിന് തീപിടിക്കുകയായിരുന്നു. തീ നിയന്ത്രണവിധേയമാക്കാൻ ഫയർ എഞ്ചിനുകള്‍ എത്തി. സംഭവത്തെ തുടർന്ന് റണ്‍വേ താല്‍ക്കാലികമായി അടച്ചിട്ടു. പാകിസ്ഥാൻ സൈന്യം നിയന്ത്രണം ഏറ്റെടുത്തു.

അതേസമയം തീ പിടുത്തതിന്റെ കാരണം വ്യക്തമല്ലെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു. വിമാനത്താവളത്തിലുണ്ടായ തീപിടുത്തത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിമാനത്താവള പരിസരത്ത് ഉണ്ടായിരുന്ന ആളുകള്‍ പുക കാരണം അസ്വസ്ഥരാകുന്നത് ഇതില്‍ വ്യക്തമായി കാണാൻ കഴിയും. വീഡിയോയില്‍ കറുത്ത പുക ഉയർന്നുവരുന്നത് കാണാം.

TAGS : LATEST NEWS
SUMMARY : Major fire breaks out at Lahore airport in Pakistan; all flights cancelled

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *