അജ്മീറിലെ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം: നാല് മരണം

അജ്മീറിലെ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം: നാല് മരണം

ജയ്പുര്‍: രാജസ്ഥാനിലെ അജ്മീറില്‍  ഒരു ഹോട്ടലില്‍ വ്യാഴാഴ്ച രാവിലെയുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അജ്മീറിലെ ഹോട്ടല്‍ നാസിലാണ് രാവിലെ എട്ടുമണിയോടെ തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തമുണ്ടാകുമ്പോള്‍ 18 പേര്‍ ഹോട്ടലില്‍ താമസമുണ്ടായിരുന്നു. എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അജ്മീര്‍ തീര്‍ഥാടനത്തിനെത്തിയവരാണ് ഹോട്ടലില്‍ താസിച്ചിരുന്നത്.

ഹോട്ടലിലുണ്ടായിരുന്നവര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെടുന്നതിനായി മുകളില്‍നിന്ന് താഴേക്ക് ചാടി. രണ്ട് സ്ത്രീകളും നാലുവയസ്സുള്ള കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടല്‍ ഇടുങ്ങിയ സ്ഥലത്ത് സ്ഥിതിചെയ്യുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. അഗ്നിരക്ഷാസേനാംഗങ്ങളും പോലീസ് സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിടെ ശ്വാസം ലഭിക്കാതെ ബോധരഹിതരായതായും റിപ്പോര്‍ട്ടുകളുണ്ട്. കുഞ്ഞിനെ രക്ഷിക്കുന്നതിനായി ഒരു സ്ത്രീ മൂന്നാംനിലയില്‍ നിന്ന് താഴേക്കെറിഞ്ഞതായി ഹോട്ടലില്‍ താമസിച്ചിരുന്ന ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. നിസാരപരുക്കുകളോടെ കുഞ്ഞ് ചികിത്സയിലാണ്. സ്ത്രീയും ചാടാന്‍ ശ്രമിച്ചുവെങ്കിലും മറ്റുള്ളവര്‍ തടഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.


<br>
TAGS : FIRE BREAKOUT | RAJASTHAN
SUMMARY : Major fire breaks out in Ajmer hotel: Four dead

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *