മകര സംക്രാന്തി: എറണാകുളത്തേക്ക് ഇന്ന് സ്പെഷ്യല്‍ ട്രെയിന്‍

മകര സംക്രാന്തി: എറണാകുളത്തേക്ക് ഇന്ന് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു : മകര സംക്രാന്തിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു, ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കും തിരിച്ചും ഓരോ ട്രിപ്പാണ് അനുവദിച്ചിരിക്കുന്നത്.

യെശ്വന്തപുര-എറണാകുളം(06573) സ്പെഷ്യൽ എക്സ്പ്രസ്: ജനുവരി 10-ന് വൈകീട്ട് 4.45-ന് യെശ്വന്തപുരത്തു നിന്നും പുറപ്പെടും. 11-ന് രാവിലെ ഏഴിന് എറണാകുളത്തെത്തും.

എറണാകുളം-യെശ്വന്തപുര (06572) സ്പെഷ്യൽ എക്സ്പ്രസ്: 11-ന് രാവിലെ 9.35-ന് പുറപ്പെടും. രാത്രി 10-ന് യെശ്വന്തപുരയിലെത്തും.

സ്റ്റോപ്പുകള്‍:  എസ്.എം.വി.ടി. ബെംഗളൂരു, കെ.ആർ.പുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോഡനൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ.
<br>

TAGS : RAILWAY | SPECIAL TRAIN
SUMMARY: Makara Sankranti: Special train to Ernakulam today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *