മകരവിളക്ക്: ശബരിമലയില്‍ സ്പോട് ബുക്കിങ്ങുകളുടെ എണ്ണം കുറച്ചു

മകരവിളക്ക്: ശബരിമലയില്‍ സ്പോട് ബുക്കിങ്ങുകളുടെ എണ്ണം കുറച്ചു

പത്തനംതിട്ട: ശബരിമലയില്‍ സ്പോട്ട് ബുക്കിംഗിന് ഇന്ന് മുതല്‍ നിയന്ത്രണം. ജനുവരി 15 വരെ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനം പ്രതി 5000 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. മകരവിളക്കിനോടനുബന്ധിച്ച്‌ തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് തീരുമാനം. ദർശനത്തിന് ശേഷം സന്നിധാനത്ത് തങ്ങുന്നതിനും ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

മകരവിളക്ക് തീർത്ഥാടനത്തിന്‍റെ തിരക്ക് പരിഗണിച്ച്‌ പത്തനംതിട്ട ജില്ലയില്‍ ടിപ്പർ ലോറികളേയും നിരോധിച്ചിട്ടുണ്ട്. ശബരിമലയിലെ തിരക്ക് പരിഗണിച്ച്‌ ജനുവരി 13 മുതല്‍ 15 വരെ എല്ലാതരം ടിപ്പർ ലോറികളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയില്‍ നിരോധിച്ചുവെന്ന് കളക്ടർ പ്രേം ക്രിഷ്ണൻ എസ് ഐ.എ.എസ് വാർത്താകുറിപ്പില്‍ അറിയിച്ചു. ജില്ലയില്‍ ഗതാഗത ക്രമീകരണവും വാഹനങ്ങളുടെ നിയന്ത്രണവുമുണ്ട്. തീർത്ഥാടകരുടെ സുരക്ഷയ്ക്കായാണ് നിയന്ത്രണമെന്നും കുറിപ്പില്‍ പറയുന്നു.

TAGS : SABARIMALA
SUMMARY : Makaravilak: Number of spot bookings reduced at Sabarimala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *