മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍: മണ്ണിടിച്ചിലെന്ന് സംശയം

മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍: മണ്ണിടിച്ചിലെന്ന് സംശയം

മലപ്പുറം: കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍. ഒലിപ്പുഴ, കല്ലന്‍ പുഴ തുടങ്ങിയ പുഴയിലും തോടുകളിലുമാണ് മലവെള്ളപ്പാച്ചില്‍. മലപ്പുറത്തിന്റെ മലയോരമേഖലയായ കരുവാരക്കുണ്ട് അടക്കമുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്.

മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇന്ന് തീവ്രമഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. രണ്ടു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പാലത്തിന് സമീപത്തുള്ള രണ്ട് വീടുകളിലെ ആളുകളെ ബന്ധുവീടുകളുള്‍പ്പെടെയുള്ള സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മറ്റുള്ളവർക്ക് ജാഗ്രതാ നിർദേശവും നല്‍കിയിട്ടുണ്ട്. പെട്ടന്ന് ജലനിരപ്പുയർന്നതിന് കാരണം മണ്ണിടിച്ചിലാണോയെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ഉദ്യോഗസ്ഥർ കൂടുതല്‍ പരിശോധന നടത്തുന്നുണ്ട്.

TAGS : MALAPPURAM | FLOOD
SUMMARY : Malappuram Karuwarakund in mountain flood: Landslide suspected

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *