മലപ്പുറം അരീക്കോട് കാട്ടാന കിണറ്റിൽ വീണു; കരക്കെത്തിക്കാൻ ശ്രമം

മലപ്പുറം അരീക്കോട് കാട്ടാന കിണറ്റിൽ വീണു; കരക്കെത്തിക്കാൻ ശ്രമം

മലപ്പുറം: മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരിയിൽ കാട്ടാന കിണറ്റിൽ വീണു. വെറ്റിലപ്പാറ ഓടക്കയത്ത് അട്ടറമാക്കൽ സണ്ണിയുടെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്. ആനയെ കര കയറ്റാനുള്ള ശ്രമം തുടരുകയാണ്. രാത്രി 12.30 മണിയോടെയായിരുന്നു സംഭവം. വനംവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ സ്ഥലത്ത്‌ രക്ഷാപ്രവർത്തനം തുടരുകയാണ്‌.

ബുധനാഴ്ച രാത്രിയായിരുന്നു കാട്ടാന പ്രദേശത്ത് ഇറങ്ങിയത്. തുടർന്ന് സ്ഥലത്തെ വാർഡംഗം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ അവരെത്തുന്നതിന് മുന്നേ കാട്ടാന കിണറ്റിൽ വീഴുകയായിരുന്നു.

അതേസമയം തൃശൂര്‍ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം രാവിലെ ആറരയോടെ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. ആനയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ആന റസര്‍വ് വനത്തിലാണെന്നാണ് സൂചന.

അനുയോജ്യമായ സ്ഥലത്താണ് ആനയെങ്കിൽ ഉടൻ മയക്കുവെടി വയ്ക്കും. പുഴയുടെ സമീപത്താണ് ആനയെങ്കിൽ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റേണ്ടതായിട്ടുണ്ട്. വെടി പൊട്ടിച്ചും പടക്കം പൊട്ടിച്ചുമായിരിക്കും ആനയെ മാറ്റുക. മയക്കു വെടിയ്ക്കു ശേഷം മുറിവിന് കാട്ടിൽ തന്നെ ചികിൽസ തുടരും. ആനയെ കാട്ടിൽ തന്നെ വിടും. ഡോക്ടർ അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ.
<BR>
TAGS ; ELEPHANT | MALAPPURAM
SUMMARY : Malappuram Areekode wild elephant fell into the well

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *