ഓടിക്കൊണ്ടിരിക്കെ ബഡ്‌സ് സ്‌കൂള്‍ ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

ഓടിക്കൊണ്ടിരിക്കെ ബഡ്‌സ് സ്‌കൂള്‍ ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

മലപ്പുറം: പൊന്നാനിയില്‍ നഗരസഭയുടെ ബഡ്‌സ് സ്‌കൂള്‍ ബസിന് തീപിടിച്ചു. വിദ്യാർഥികളുമായി പോകുമ്പോഴായിരുന്നു ബസിന് തീപിടിച്ചത്. അലങ്കാര്‍ തീയറ്ററിന് സമീപം ദേശീയ പാതയ്ക്കരികില്‍ വെച്ചായിരുന്നു അപകടം. സംഭവത്തില്‍ ആർക്കും പരിക്കില്ല. വാഹനത്തിൻ്റെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നതാണ് ആദ്യം ശ്രദ്ധയില്‍പെട്ടത്.

ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ വൻ ദുരന്തം ഒഴിവാകാൻ കാരണമായി. തീ ഉയരുന്നത് കണ്ടതോടെ ബസിലുണ്ടായിരുന്ന കുട്ടികളെയും ആയയേയും ഡ്രൈവർ ആദ്യം ബസിന് പുറത്തെത്തിച്ചു. ബോണറ്റ് ഉയർത്തിയതോടുകൂടി ബസിന്റെ എഞ്ചിൻ ഭാഗത്ത് നിന്ന് തീ ഉയരുകയായിരുന്നു. അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

TAGS : SCHOOL BUS | FIRE | MALAPPURAM
SUMMARY : Bud’s school bus catches fire while driving

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *