മലപ്പുറം ഡി.ഡി.ഇ. ഓഫീസില്‍ ജീവനക്കാരന് പാമ്പുകടിയേറ്റു

മലപ്പുറം ഡി.ഡി.ഇ. ഓഫീസില്‍ ജീവനക്കാരന് പാമ്പുകടിയേറ്റു

മലപ്പുറം: ജില്ലാ വിദ്യാഭ്യാസ ഓഫീസിനുള്ളില്‍ ജീവനക്കാരന് പാമ്പുകടിയേറ്റു. ഓഫീസ് അറ്റൻഡറായ മുഹമ്മദ് ജൗഹറിനാണ് പാമ്പു കടിയേറ്റത്. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. ഓരോരോ സെക്ഷനായി അടയ്ക്കുകയായിരുന്നു ഇദ്ദേഹം. അതിനിടയിലാണ് ഒരു സെക്‌ഷനിലെ റാക്കില്‍നിന്ന് പാമ്പുകടിച്ചത്.

ഉടനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പാമ്പുപിടിത്തക്കാരനെ എത്തിച്ച്‌ പാമ്പിനെ പിടികൂടുകയും ചെയ്തു. കടിച്ചത് വിഷമില്ലാത്ത ഇനമായ മോണ്‍ടെൻ ട്രിൻകറ്റ് വിഭാഗത്തില്‍പ്പെട്ട പാമ്പാണെന്ന് വിദഗ്ധർ പറഞ്ഞു.

ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്കൂളിനു പിൻഭാഗത്തുള്ള ശിക്ഷക് സദൻ കെട്ടിടത്തിലാണ് താത്കാലികമായി ഡി.ഡി.ഇ. ഓഫീസ് പ്രവർത്തിക്കുന്നത്. സ്വന്തം കെട്ടിടം പൊളിച്ചതിനാല്‍ അടുത്തകാലത്തായി ഇങ്ങോട്ട് മാറുകയായിരുന്നു. ചുറ്റും ചപ്പുചവറുകളുള്ള സ്ഥലമാണ്. ഈ കെട്ടിടത്തിനടുത്താണ് ടെക്‌സ്റ്റ് ബുക്ക് ഡിപ്പോയുടെ തകർന്ന കെട്ടിടങ്ങള്‍.

TAGS : MALAPPURAM | SNAKE
SUMMARY : Malappuram D.D.E. An employee was bitten by a snake in the office

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *