മലപ്പുറത്ത് വീടിന് തീപിടിച്ച് അഞ്ച് പേർക്ക് പൊള്ളലേറ്റു; 3 പേരുടെ നില അതീവ ഗുരുതരം

മലപ്പുറത്ത് വീടിന് തീപിടിച്ച് അഞ്ച് പേർക്ക് പൊള്ളലേറ്റു; 3 പേരുടെ നില അതീവ ഗുരുതരം

മലപ്പുറം:  മലപ്പുറത്ത് വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പൊള്ളലേറ്റു. പെരുമ്പടപ്പിൽ പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന, മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കാണ് പൊള്ളലേറ്റത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ വീടിൻ്റെ ഒരു മുറിയിലാണ് തീപിടുത്തം ഉണ്ടായത്. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊള്ളലേറ്റവരിൽ മണികണ്ഠൻ, റീന, സരസ്വതി എന്നിവരുടെ നില ഗുരുതരമാണ്.. ഇവർക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ബേൺസ് ഐസിയുവിൽ മൂന്ന് പേരും ചികിത്സയിൽ കഴിയുകയാണ്. തീപിടിത്തം അപകടമാണോ ആത്മഹത്യാശ്രമമാണോ എന്നതിൽ വ്യക്തതയില്ല.

ഇന്ന് പുലർച്ചെ തൃശൂരിലും വൻ തീപിടിത്തമുണ്ടായിരുന്നു. തൃശൂർ മരത്താക്കരയിൽ ഫർണിച്ചർ കടയ്ക്കാണ് തീപിടിച്ചത്. ഇന്നുപുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഒറ്റപ്പാലം സ്വദേശി പ്രകാശിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്കാണ് തീപിടിച്ചത്.
<BR>
TAGS : FIRE ACCIDENT | INJURED
SUMMARY : Malappuram house fire burns five people; The condition of 3 people is critical

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *