വിമാനം തകർന്ന് വീണ് മലാവി വൈസ് പ്രസിഡന്റ് അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

വിമാനം തകർന്ന് വീണ് മലാവി വൈസ് പ്രസിഡന്റ് അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

ലിലോങ്‌വേ: തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മലാവിയിലെ വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. സഹയാത്രികരായ ഒമ്പത് പേരും അപകടത്തില്‍ കൊല്ലപ്പെട്ടതായും മലാവി പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചു. വടക്കൻ നഗരമായ മുസുസുവിന് സമീപമുള്ള കൊടും വനങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും ഒരു ദിവസത്തിലേറെ നീണ്ട തിരച്ചിലിന് ശേഷമാണ് വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് പ്രസിഡൻ്റ് ലസാറസ് ചക്വേര അറിയിച്ചു. ഇന്നലെയായിരുന്നു മലാവി പ്രസിഡന്റും സംഘവും സഞ്ചരിച്ച വിമാനം അപകടത്തില്‍പെട്ടത്.

തലസ്ഥാനമായ ലിലോങ്‌വേയിൽ നിന്ന് ഏകദേശം 380 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന മുസുസു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങേണ്ടതായിരുന്നു. പ്രാദേശിക സമയം രാവിലെ ഒമ്പതിന് പുറപ്പെട്ട വിമാനവുമായുള്ള ബന്ധം റഡാറിന് നഷ്ടപ്പെടുകയായിരുന്നു. അപകട വിവരമറിഞ്ഞ മലാവി പ്രസിഡന്റ് ഡോ. ലാസറസ് മക്കാർത്തി ചക്വേര തിരച്ചിലിന് ഉത്തരവിട്ടിരുന്നു.

മുൻ പ്രസിഡൻ്റ് ബാക്കിലി മുലൂസിയുടെ മുൻ ഭാര്യയും മുൻ പ്രഥമ വനിതയുമായ ഷനിൽ ഡിസിംബിരിയും വിമാനത്തിൽ ഉണ്ടായിരുന്നുവെന്ന് പ്രസിഡൻ്റ് പറഞ്ഞു. ഏഴ് യാത്രക്കാരും മൂന്ന് സൈനിക ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.


<BR>
TAGS : PLANE CRASH | MALAVI VICE PRESIDENT | WORLD NEWS
SUMMARY : Malawi’s vice president and 9 others have died in a plane crash

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *